തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്ക് കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം. എന്നാൽ പ്രകൃതി വിരുദ്ധലൈഗിംക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.
സംഭവത്തിൽ പൊൻകുന്നം പൊലീസിന് തമ്പാനൂർ പൊലീസ് റിപ്പോർട്ട് കൈമാറും. കോട്ടയം സ്വദേശിയായ അനന്തു സജിയെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആർഎസ്എസ് പ്രവർത്തകൻ നിതീഷ് മുരളീധരനെതിരെ വീഡിയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അനന്തു അജി ആത്മഹത്യ ചെയ്തത്. നിധീഷ് മുരളീധരനെ ചോദ്യം ചെയ്യും ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട
അടിച്ച് തകർത്തു. നിതീഷ് മുരളീധരന്റെ കട
അടിച്ച് തകർത്ത് ഡിവൈഎഫ്ഐ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു.
കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. നിലവില്‍ നിധീഷ് ഒളിവിലാണെന്നാണ് വിവരം.
അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.
ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റിട്ടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്റെ വിഡിയോ പുറത്ത് വന്നിരുന്നു.
മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നിധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്റെ വെളിപ്പെടുത്തൽ.
മരിക്കുന്നതിന് മുമ്പ് അനന്തു റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് പുറത്ത് വന്നത്. ആദ്യത്തെ ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്ന ആർഎസ്എസിനെതിരായ ആക്ഷേപങ്ങൾ വീണ്ടും ആവർത്തിക്കുന്നതായിരുന്നു വീഡിയോ.
ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ശാരീരിക, മാനസിക ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുവെന്ന് അനന്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസു മുതലാണ് നിധീഷ് മുരളീധരൻ അനന്തുവിനെ ലൈംഗികമായി ചൂഷണം ചെയ്തത്.
ഇതുമൂലമാണ് ഒസിഡി രോഗിയായി മാറിയതെന്നും അനന്തു പറയുന്നു. സെപ്റ്റംബർ പതിനാലിനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് അനന്തു പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]