പേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്രയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷം സംബന്ധിച്ച് പൊലീസിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസ് ഷെല്ലുകളുമാണ് പേരാമ്പ്രയിൽ പൊട്ടിത്തെറിച്ചത്.
സംഘർഷത്തിനിടെ ഗ്രനേഡ് എറിഞ്ഞത് പൊലീസ് മാത്രമാണെന്നു പറഞ്ഞ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പ്രവീൺകുമാർ പേരാമ്പ്രയിൽ
ഗ്രനേഡ് എറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
സംഘർഷം ഉണ്ടായ ഏപ്രിൽ 10 ന് രാത്രി 7.16 ന് ശേഷമുള്ള ആറു ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. അൻപതോളം സിപിഎമ്മുകാർ ആയുധങ്ങളുമായി നിൽക്കുന്നുണ്ടെന്ന് തനിക്കും ഷാഫി പറമ്പിൽ എംപിക്കും ഡിവൈഎസ്പി സുനിൽകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെത്തന്നെയാണ് പൊലീസ് നിലകൊണ്ടത്.
അതേ ഭാഗത്തുനിന്നാണ് സ്ഫോടക വസ്തു വന്നത്. ടിയർ ഗ്യാസ് ഷെല്ലുമായി വടകര ഡിവൈഎസ്പി ഹരിപ്രസാദ് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്നും പ്രവീൺ കുമാർ പറഞ്ഞു.
‘‘പേരാമ്പ്രയിൽ രണ്ടു കേസാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്.
ഒന്ന് ഷാഫി പറമ്പില്‍ എംപി ഒന്നാം പ്രതിയും താന്‍ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്ഐആറില്‍ ആരുടെയും പേരില്ല.
പക്ഷേ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ അഞ്ചു പേരെ കോടതിയില്‍ ഹാജരാക്കി.
ആ പ്രതികള്‍ എവിടെയാണ് സ്ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ ? ഫൊറന്‍സിക് റിപ്പോര്‍ട്ടുണ്ടോ ? സംഭവമുണ്ടായി ദിവസങ്ങൾക്കു ശേഷമാണ് കേസെടുത്തത്.
അപ്പോഴേക്കും ആയിരങ്ങള്‍ അതിലൂടെ കടന്നുപോയി.
മുഖം നഷ്ടപ്പെട്ട സിപിഎമ്മിന്റെയും വില കുറഞ്ഞ പൊലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റുകൾ. സ്ഫോടകവസ്തു എറിഞ്ഞതും സ്ഫോടകവസ്തു സൃഷ്ടിച്ചതും സ്ഫോടനം ഉണ്ടാക്കിയതും ഇരകളെ വേട്ടയാടിയതും ഒക്കെ പൊലീസാണ്.
ഇത്തവണ ഞങ്ങളുടെ തർക്കം പൊലീസുമായിട്ടാണ്. അവിടെ സിപിഎമ്മിന് എന്താണ് കാര്യം ? പൊലീസിനെ ഞങ്ങൾ വിമർശിച്ചതിനു കെ.സി.
വേണുഗോപാലിനെയും ഷാഫി പറമ്പിലിനെയും എന്തിനാണ് ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും ഭീഷണിപ്പെടുത്തിയത്.
സാധാരണ പ്രവർത്തകർ ഒരു സമരം നടത്തുമ്പോൾ അതിലേക്ക് എംപി പോകുന്നതാണോ തെറ്റ് ? ഇവരാരും പോകാറില്ലേ ? ഷാഫി പറമ്പിലിനും കെ.സി.വേണുഗോപാലിനുമെതിരെ ഇ.പി. ജയരാജന്റെ ഭീഷണി ഇവിടെ വിലപ്പോകില്ല.
കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല. കെ.സി.
വേണുഗോപാൽ ആരെന്ന് അറിയില്ലെങ്കിൽ ഇ.പി. ജയരാജൻ അത് എം.എ.ബേബിയോട് ചോദിച്ചാൽ മതിയാകും’’ – പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പേരാമ്പ്ര ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ യുഡിഎഫ് നടത്തിയ സത്യാഗ്രഹം കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഒരു എംപിക്ക് പോലും പൊതുപ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന സ്ഥിതി ഭയാനകമാണ്. പൊലീസിന്റെ സ്വാഭിമാന ബോധം കളഞ്ഞു കുടിച്ചത് ആരാണെന്നതിൽ ഉത്തരം പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസുകളിൽ കഴിഞ്ഞ ദിവസം അഞ്ച് യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുലർച്ചെ നാലു മണിയോടെയാണ് വീടുകളിൽ നിന്ന് ഏഴു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
ഇതിൽ രണ്ടു പേരെ പിന്നീട് വിട്ടയച്ചു. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ കണ്ടാലറിയാവുന്ന ഏഴുന്നൂറു പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
പേരാമ്പ്ര സികെജിഎം കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ നടത്തിയ ഹർത്താലിനു ശേഷമാണ് സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
തുടർന്ന് സ്ഥലത്തെത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്ക് പൊലീസിൽ നിന്ന് മർദനമേൽക്കുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]