തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 239നെതിരെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്നിന് 35 എന്ന മോശം നിലയിലാണ്.
രണ്ട് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് കേരളത്തെ തകര്‍ത്തത്. മുന്‍ കേരളാ താരം ജലജ് സക്സേനയ്ക്ക് ഒരു വിക്കറ്റുണ്ട്.
സച്ചിന് ബേബിയാണ് (0) ക്രീസിലുള്ള താരം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് തകര്‍ത്തത്.
എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രന് (0), ബാബ അപരാജിത് (6), രോഹന് കുന്നുമ്മല്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
അക്ഷയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
21 പന്തുകല്‍ നേരിട്ടെങ്കിലും ഒരു റണ്‍ പോലും നേടാന്‍ താരത്തിന് സാധിച്ചില്ല. മൂന്നാമനായി ക്രീസിലെത്തിയ അപരാജിതിന് 13 പന്ത് മാത്രമായിരുന്നു ആയുസ്.
ഗുര്‍ബാനിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് കേരളത്തിന്റെ അതിഥി താരം മടങ്ങുന്നത്. രോഹന് ഏകദിന ശൈലിയില്‍ തുടങ്ങിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
28 പന്തില്‍ 27 റണ്‍സെടുത്ത രോഹനെ സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തുവച്ചു.
മഹാരാഷ്ട്രയെ രക്ഷിച്ചത് വാലറ്റം ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്സാണ് രക്ഷിച്ചത്. ജലജ് സക്സേന 49 റണ്‍സെടുത്തു.
ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്.
മഴയെ തുടര്‍ന്ന് ഇന്ന് ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്.
ഇന്ന് വിക്കി ഒസ്ത്വാള്‍ (38) – രാമകൃഷ്ണ ഘോഷ് (31) എന്നിവര്‍ കൂട്ടിചേര്‍ത്ത 59 റണ്‍സാണ് സ്കോര്‍ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒസ്ത്വാളിനെ ബേസിലും പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ ഇന്നിംഗ്സ് അവസാനിച്ചു.
മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു. തുടക്കം തകര്‍ച്ചയോടെ ആദ്യദിനം തകര്‍ച്ചയോടെയായിരുന്നു മഹാരാഷ്ട്രയുടെ തുടക്കം.
സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പെ മൂന്ന് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പൃഥ്വി ഷായെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി നീധീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.
തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്ഷിന് കുല്‍ക്കര്‍ണിയെ (0) ബേസിലും മടക്കി.
ഇതോടെ റണ്‍സെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ അങ്കിത് ബാവ്നെ കൂടി പൂജ്യത്തിന് മടങ്ങിയതോടെ അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി.
ബേസിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ സൗരഭ് നവാലെ (12) കൂടി മടങ്ങിയതോടെ മഹാരാഷ്ട്രയുടെ നില ദയനീയമായി.
നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു നവാലെ. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ റുതുരാജ് – ജലജസ് സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു.
ഈ കൂട്ടുകെട്ടാണ് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് നിന്ന് രക്ഷിച്ചത്. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജിനെ പുറത്താക്കി, നിധീഷ് കൂട്ടുകെട്ട് പൊളിച്ചു.
ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജിനെ (91) ഏദന്‍ ആപ്പിള്‍ ടോം വീഴ്ത്തിയതോടെ കേരളം വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്തു. 11 ബൗണ്ടറികള്‍ പായിച്ച ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
കേരളം: മുഹമ്മദ് അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ബാബ അപരാജിത്ത്, സഞ്ജു സാംസണ്, സച്ചിന് ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രന്, രോഹന് കുന്നുമ്മല്‍, അങ്കിത് ശര്‍മ്മ, ഈഡന് ആപ്പിള്‍ ടോം, നെടുമണ്‍കുഴി ബേസില്‍, സല്മാന് നിസാര്‍. മഹാരാഷ്ട്ര: അങ്കിത് ബാവ്നെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്ത്വാള്, സിദ്ധേഷ് വീര്‍, മുകേഷ് ചൗധരി, അര്ഷിന് കുല്‍ക്കര്‍ണി, രാമകൃഷ്ണ ഘോഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]