മെഴ്സിഡസ് ജി- ക്ലാസ് എന്നാൽ വെറുമൊരു കാർ മാത്രമല്ല, പകരം അത് ഒരു സ്റ്റാറ്റസ് സിംബൽ കൂടിയാണ്. പലപ്പോഴും സെലിബ്രിറ്റികളുടെയും ബിസിനസ്സ് ടൈക്കൂണുകളുടെയും ഗാരേജുകളിലാണ് ഈ കാർ കാണുന്നത്.
എന്നാൽ, ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു കർഷകൻ തന്റെ പരമ്പരാഗതവേഷത്തിലെത്തി കാർ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരാഗതമായ രീതിയിലുള്ള ധോത്തിയും കുർത്തയും ധരിച്ച് ഒരു വെള്ള മെഴ്സിഡസ് ജിഎൽഎസിലാണ് അദ്ദേഹം ഭാര്യയോടൊപ്പം ഈ മൂന്നുകോടിയുടെ ആഡംബര കാർ വാങ്ങാനായി ഷോറൂമിലെത്തിയത്.
ഷോറൂമിലെത്തിയ അദ്ദേഹം കാർ മൂടിയിരിക്കുന്ന തുണി മാറ്റുന്നതും അദ്ദേഹത്തിന്റെ ഭാര്യ കാറിനെ ആരതി ഉഴിയുന്നതും വീഡിയോയിൽ കാണാം. കാറിനകത്ത് കയറിയ ഉടനെ അദ്ദേഹം പ്രാർത്ഥിക്കുന്നതും അതിന്റെ ഫീച്ചറുകൾ ഒന്ന് ആകെക്കൂടി നോക്കിക്കാണുന്നതും വീഡിയോയിൽ കാണാം.
പിന്നീട്, അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെയും ആ കാറോടിച്ച് ഭാര്യയുമായി അവിടെ നിന്നും പോകുന്നതാണ് കാണുന്നത്. വളരെ പെട്ടെന്നാണ് കർഷകൻ മൂന്നു കോടി രൂപയുടെ ആഡംബര കാറും വാങ്ങി ഭാര്യയ്ക്കൊപ്പം പോകുന്ന ഈ വീഡിയോ ശ്രദ്ധയാകർഷിച്ചത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. View this post on Instagram A post shared by ज़िन्दगी गुलज़ार है !
(@zindagi.gulzar.h) പരമ്പരാഗത വസ്ത്രം ധരിച്ച് 3 കോടി വിലവരുന്ന തന്റെ പുതിയ മെഴ്സിഡസ് ജി-വാഗൺ വാങ്ങാൻ എത്തിയ ഒരു കർഷകന്റെ വീഡിയോ അടുത്തിടെ വൈറലായി. നിങ്ങൾ എന്ത് ധരിക്കുന്നു എന്നതല്ല, ഓരോ നേട്ടത്തിനും പിന്നിലെയും പരിശ്രമം, ക്ഷമ, ദൃഢനിശ്ചയം എന്നിവയാണ് പ്രധാനം.
കർഷകരാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് എന്ന് വീഡിയോയുടെ ക്യാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നതും കാണാം. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി.
നേരത്തെയും ഇതുപോലെ ഒരു കർഷകൻ കാളവണ്ടിയിൽ എത്തി ആഡംബരകാർ വാങ്ങിച്ചിട്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]