
ചേർത്തല: നഗരമധ്യത്തിലെ ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച യുവതിയെ കണ്ടെത്താൻ ചേർത്തല പൊലീസിന്റെ അന്വേഷണം. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ളവി ജോൺ സ്വർണ്ണവ്യാപാരശാലയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് എത്തിയ 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.
കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് മോഷണം നടത്തിയത്. ഈ സമയത്ത് യുവതി ജുവലറിയിൽ തനിക്ക് പറ്റിയ മോതിരം വിരലിൽ ഇടുകയും, മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലികറ്റ് മോതിരം പകരം നൽകിയുമാണ് ചെയ്തത്. ജുവലറിയിൽ നിന്നും കൈക്കലാക്കിയ സ്വർണ മോതിരവുമായി യുവതി കടന്നുകളയുകയും ചെയ്തു. പിറ്റേ ദിവസമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് കടയ്ക്കുള്ളിലെ സി സി ടി വി കേന്ദ്രീകരിച്ചു ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ യുവതി മോതിരം കൈക്കലാക്കുന്നത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇനിയും ഈ യുവതിയെ കണ്ടെത്താനായിട്ടില്ല. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് ചിത്രമടക്കം പുറത്തുവിട്ടിരിക്കുന്നത്.
ആഹാ മനോഹരം! ‘കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം’; റിയാസിന്റെ വാക്ക് ‘നമുക്കൊരുമിച്ച് കൊച്ചിയുടെ സീൻ മാറ്റാം’
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]