
.news-body p a {width: auto;float: none;}
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനം പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം. സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ആരോഗ്യ മേഖലയില്‍ റേഡിയോളജി, മെഡിക്കല്‍ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം ഒക്ടോബറോടെ രാജ്യം മുഴുവനായി ഈ നിയമം നടപ്പിലാക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തില്‍ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, അല്‍ ഖോബാര്‍, മക്ക, മദീന എന്നിവിടങ്ങളിലായിരിക്കും സ്വദേശവത്കരണം നടപ്പിലാക്കുക. കേരളത്തില്‍ നിന്ന് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആളുകള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത് ഈ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്.
2025 ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലേക്കും സ്വകാര്യ ആരോഗ്യ മേഖലയില്‍ വ്യാപകമാക്കും. റേഡിയോളജിയില്‍ 65%, മെഡിക്കല്‍ ലാബോറട്ടറിയില്‍ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനില്‍ 80%, ഫിസിയോതെറാപ്പിയില്‍ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴില്‍ ശതമാനം തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അതോടൊപ്പം മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ തീരുമാനം കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ നിന്നാണ് ഈ മേഖലയില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത്.