
തൃശൂർ: പാലക്കാട്ടെ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. 2004 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സുധീർ രംഗത്തെത്തി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീർ വ്യക്തമാക്കി.
പാലക്കാട് സിപിഎമ്മിൻ്റെ നിർണായക നീക്കം; ‘സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും’, പിന്തുണക്കാൻ തീരുമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]