
.news-body p a {width: auto;float: none;} ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ നടുക്കുന്നത്.
വീട്ടിലെ അംഗങ്ങൾക്ക് നിരന്തരം കരൾ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്നുകൾ കഴിച്ചിട്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയായിരുന്നു.
അതോടെയാണ് ഭക്ഷണത്തിൽ നിന്നാണ് അസുഖം ഉണ്ടാകുന്നത് എന്ന് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്നാണ് ബിസിനസുകാരനായ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ വയ്ക്കാൻ തീരുമാനിച്ചത്.
തങ്ങൾക്ക് വേണ്ടി ജോലിക്കാരി എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുന്നത് എന്നറിയാനാണ് മൊബൈൽ ക്യാമറ ഓണാക്കി വച്ചത്. ദൃശ്യങ്ങളിൽ വീട്ടിലെ ജോലിക്കാരി അടുക്കള വാതിൽ അടയ്ക്കുന്നതും ഒരു പാത്രത്തിൽ മൂത്രമൊഴിക്കുന്നതും കാണാം.
പിന്നാലെ അതുപയോഗിച്ച് മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. പരാതിക്ക് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
എട്ടുവർഷമായി ഇവിടുത്തെ ജോലിക്കാരിയാണ് ഇവരെന്നും ഇത്തരത്തിൽ ഒരു കാര്യം ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല എന്നും വീട്ടുടമ പറയുന്നു. അതേസമയം വീട്ടുകാർ ജോലിക്കാരിയെ ടോയ്ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കാത്തതിനാലാണ് പാത്രത്തിൽ മൂത്രം ഒഴിച്ചതെന്നും ആരോപണം ഉണ്ട്.
ജോലിക്കാരി വീട്ടുകാരുടെ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്
गाजियाबाद में घरेलू नौकरानी रीना मूत्र में आटा गूंथकर बनाकर खिलाती थी रोटियां , मालिक लोग उसको घर का टॉयलेट इस्तेमाल नहीं करने देते थे ,,, #Ghaziabad #यूपी pic.twitter.com/u5PgXa6iag
— TANVIR RANGREZ (@virjust18) October 16, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]