
ഓരോ രാജ്യത്തും ഡേറ്റിംഗ് രീതികൾ പലതരത്തിലായിരിക്കും. ഇന്ത്യയിൽ പ്രണയം എന്നതിനും അപ്പുറം ഡേറ്റിംഗ് എന്ന വാക്കുപോലും ഇപ്പോഴും പരിചിതമായി വരുന്നതേയുള്ളൂ. എന്തായാലും, ഇന്ത്യയിലെയും ഓസ്ട്രേലിയയിലേയും ഡേറ്റിംഗ് രീതികൾ എങ്ങനെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഒരു ഓസ്ട്രേലിയൻ വനിത.
ഇന്ത്യയിൽ നിന്നുമുള്ള തന്റെ ഡേറ്റിംഗ് അനുഭവം കൂടി കണക്കിലെടുത്താണ് ബ്രീ സ്റ്റീൽ എന്ന പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ യുവതി ഡേറ്റിംഗിലെ വ്യത്യാസങ്ങളെ കുറിച്ച് പറയുന്നത്. 2023 -ലാണ് അവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ബ്രീ പറയുന്നത്, ഓസ്ട്രേലിയയിൽ, പുരുഷന്മാർ പരിഹാസത്തിലൂടെയാണ് ഫ്ലർട്ട് (flirt) ചെയ്യുന്നത് എന്നാണ്. അത് ശരിക്കും നീചമാണ് എന്നും അവർ പറയുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ എല്ലാവരും നിങ്ങളോട് നന്നായിട്ടാണ് പെരുമാറുന്നത് എന്നും ബ്രീ പറയുന്നു.
ഒപ്പം, ഇന്ത്യയിൽ കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് നീങ്ങുന്നത് എന്നും ബ്രീ പറയുന്നുണ്ട്. ഒരിക്കൽ ഫ്ലർട്ടിംഗിനിടയിൽ ഒരാൾ തന്റെ കൈ പിടിച്ചു, എന്നാൽ, ഓസ്ട്രേലിയയിൽ അതുണ്ടാവില്ല എന്നും അവൾ പറയുന്നു.
അതുപോലെ, ഓസ്ട്രേലിയയിലുള്ളവർക്ക് ഡേറ്റിംഗിനെ കുറിച്ചൊക്കെ അറിയാം. അവിടെ ലൈംഗിക വിദ്യാഭ്യാസവും ഉണ്ട്. എന്നാൽ, ഇന്ത്യയിലെ ഡേറ്റിംഗ് ബോളിവുഡ് സിനിമകളെ അനുകരിച്ചാണ് എന്നാണ് അവൾ പറയുന്നത്. തങ്ങൾ സിനിമകളിൽ അഭിനയിക്കുകയാണ് എന്ന പോലെയാണ് ഡേറ്റിംഗിലെ ഓരോ രംഗവും എന്നും അവൾ പറയുന്നുണ്ട്.
അതുപോലെ, ഒരിക്കൽ ഒരു ഡേറ്റിംഗ് ഇവന്റിന് പോയ അനുഭവത്തെ കുറിച്ചും അവൾ വിവരിക്കുന്നു. അതൊരു സ്കൂൾ ഡിസ്കോ പോലെയായിരുന്നു എന്നാണ് ബ്രീ പറയുന്നത്. ആദ്യത്തെ ഒരു മണിക്കൂർ സ്ത്രീകൾ പരസ്പരവും പുരുഷന്മാർ പരസ്പരവും മാത്രമാണ് സംസാരിച്ചത്. ആകെ പരുങ്ങൽ പോലെയായിരുന്നു. ഡേറ്റിംഗ് എന്നത് ഇന്ത്യയിൽ ഒരു പുതിയ കൺസെപ്റ്റാണ് എന്നും അവൾ പറയുന്നു.
View this post on Instagram
സ്വാഭാവികമായി ഇന്ത്യയിൽ ഡേറ്റ് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ തലമുറക്കായിരിക്കും, ഇന്ത്യയിൽ അതുവരെയും അറേഞ്ച്ഡ് വിവാഹങ്ങളാണ് അധികവും എന്നും ബ്രീ പറയുന്നുണ്ട്.
എന്തായാലും ബ്രീയുടെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇവിടുത്തെ പഴയകാല ഡേറ്റിംഗ് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് അത് നിങ്ങളുടെ ധാരണ തന്നെ മാറ്റിക്കളയും എന്നായിരുന്നു ഒരാളുടെ കമന്റ്.
ലോണെടുത്ത് മോപ്പെഡ് വാങ്ങി, ജെസിബിയും ഡിജെയും, ആഘോഷത്തിന് പൊടിച്ചത് 60000 രൂപ, കേസും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]