ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റോടെ(932) യാണ് റൂട്ട് ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയതാണ് റൂട്ടിന്റെ റേറ്റിംഗ് പോയന്റ് ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണുമായുള്ള(829) അകലം 103 ആയി ഉയര്‍ത്താനും റൂട്ടിനായി.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു പ്രധാനമാറ്റം. 829 റേറ്റിംഗ് പോയന്റുമായാണ് ബ്രൂക്ക വില്യംസണൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടത്. ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായപ്പോല് വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്ത് തുടര്‍ന്നപ്പോൾ ക്യാപ്റ്റൻ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തെത്തി. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പനിതാനാലാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് നേട്ടം കൊയ്ത മറ്റൊരു താരം. ഇന്ത്യയുടെ ശുഭ്മാൻ ഗില്‍ ഒു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാമതാണ്.
പാറ്റ് കമിന്‍സിനെയല്ല, 23 കോടി മുടക്കി ഐപിഎൽ താരലേത്തില്‍ ഹൈദരാബാദ് നിലനിര്‍ത്തുക വെടിക്കെട്ട് താരത്തെ
ബൗളിംഗ് റാങ്കിംഗില്‍ 870 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര തന്നെയാണ് ഒന്നാമത്. 869 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ തന്നെ ആര് അശ്വിന് ബുമ്രക്ക് തൊട്ടു പിന്നിലുണ്ട്. ആറാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ ബൗളര്‍. കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ 468 റേറ്റിംഗ് പോയന്റുമായി രവീന്ദ്ര ജഡേജ ഒന്നാമതും 358 റേറ്റിംഗ് പോയന്റുമായി ആര് അശ്വിന് രണ്ടാമതുമാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോ റൂട്ട് ഓള് റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അക്സര്‍ പട്ടേല്‍ ഏഴാം സ്ഥാനത്തുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]