
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
അതേ സമയം, ശബരിമല മേൽശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയിൽ നിന്നും ഹൈക്കോടതി ഒരാളെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. നാളെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]