
തിരുവനന്തപുരം: വെള്ളനാട് വയോധികയുടെ മാല പിടിച്ചു പറിച്ച പ്രതിയെ ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മ (72) യുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്.
വെള്ളനാട് വാളിയറ മഠത്തിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നല്ല പൊക്കവും വണ്ണമുള്ള ഗ്രേ കളർ ടീഷർട്ടും നീല കളർ ജീൻസും ധരിച്ച് ഒരാൾ മാല പിടിച്ചു പറിച്ചു എന്നാണ് വിവരം ലഭിച്ചത്. ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.
സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]