
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകയാണ് മുട്ട. ആരോഗ്യമുള്ളതും ചർമ്മം നിലനിർത്താൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് ഘടകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ പ്രോട്ടീനുകൾ, വിറ്റാമിൻ എ, ഡി, ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ യുവത്വമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
മുട്ടയുടെ വെള്ളയിൽ പ്രധാനമായും വെള്ളവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള ആൽബുമിൻ എന്ന സംയുക്തം നേർത്ത വരകൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മറ്റൊന്ന് മുട്ടയുടെ മഞ്ഞ വരണ്ട ചർമ്മത്തെ അകറ്റുന്നതിന് ഗുണം ചെയ്യും.
മുട്ടയുടെ മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങളും ചുളിവുകളും ഉണ്ടാകുന്നത് തടയുന്നു.
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആൽബുമിൻ ചുളിവുകൾ നീക്കം ചെയ്യാൻ സഹായകമാണെന്ന് ഹാൻഡ്ബുക്ക് ഓഫ് ബയോപോളിമേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുട്ടയുടെ വെള്ള ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മനോഹരമാക്കുകയും വാർദ്ധക്യ ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു.
മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
ഒരു മുട്ടയുടെ മഞ്ഞക്കരുവിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ജലാംശവും പോഷണവും നൽകുന്നത് ഈ പാക്ക് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മുഖത്ത് പുരട്ടുക. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് ഈ പാക്ക് നല്ലതാണ്.
മുഖത്തെ കറുത്ത പാടുകൾ അകറ്റാന്‍ പരീക്ഷിക്കേണ്ട തേന്‍ കൊണ്ടുള്ള നാല് ഫേസ് പാക്കുകള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]