കൊളംബോ: ശുചിമുറിയിൽ പോയ വനിതാ പൈലറ്റ് തിരിച്ചെത്തിയപ്പോൾ അകത്തുകയറാൻ സമ്മതിക്കാതെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. സിഡ്നി – കൊളംബോ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ശ്രീലങ്കൻ പൈലറ്റാണ് വനിതാ പൈലറ്റിനെ കയറ്റാതെ കോക്ക്പിറ്റടച്ചത്.
10 മണിക്കൂർ നീണ്ട വിമാനത്തിൽ, സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് കോക്ക്പിറ്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പകരക്കാരനെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതെ വനിതാ പൈലറ്റ് പുറത്തുപോയതോടെയാണ് സഹ പൈലറ്റ് പ്രകോപിതനായത്. ഇരുവരും തമ്മിലെ തർക്കത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടു.
സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ പുരുഷ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന് വിമാന കമ്പനി അറിയിച്ചു. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, മിക്ക വിമാന കമ്പനികളും കോക്ക്പിറ്റിൽ കുറഞ്ഞത് രണ്ട് ജീവനക്കാരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, തേങ്ങ ഉടച്ച് നാരങ്ങയും മുളകും തൂക്കി ഇന്ത്യയിലെ ജർമൻ അംബാസഡർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]