.news-body p a {width: auto;float: none;}
ടെൽ അവീവ്: ഒരുവർഷത്തിലേറെയായി ശത്രുരാജ്യങ്ങളുമായി യുദ്ധത്തിലാണ് ഇസ്രയേൽ. ഇറാൻ, ഹിസ്ബുള്ള, ഹമാസ് എന്നിങ്ങനെ വിവിധ ശത്രുക്കൾ അണിനിരന്നിട്ടും ധീരമായി ചെറുത്തുനിൽക്കുകയും തിരിച്ചടിക്കുകയും ചെയ്യുകയാണ് ഇസ്രയേൽ. എന്നാലിപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ് ഇസ്രയേൽ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരേസമയം മൂന്ന് ശത്രുക്കളുടെ ആക്രമണം നേരിടുന്നതിനാൽ മിസൈൽ, റോക്കറ്റ് ഇന്റർസെപ്റ്ററുകൾ എന്നിവയുടെ കുറവ് നേരിടുകയാണ് ഇസ്രയേൽ. ഈ ആയുധങ്ങളുടെ അഭാവം ഇസ്രയേലിലെ പത്ത് മില്യൺ ജനങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്. ഈ അവസ്ഥയിൽ ഇറാൻ വലിയൊരാക്രമണം അഴിച്ചുവിട്ടാലത് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഇസ്രയേലിന്റെ സഹായത്തിനായി യുഎസ് ഇപ്പോഴും മുന്നിലുണ്ട്. താഡ് മിസൈൽ സംവിധാനത്തിനൊപ്പം നൂറ് സൈനികരെയും ഇസ്രയേലിന്റെ സഹായത്തിനായി അയയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് യുഎസ്.
അതേസമയം, ഹമാസിനെതിരെയും ഹിസ്ബുള്ളയ്ക്കെതിരെയും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ലെബനനിൽ മദ്ധ്യ ബെയ്റൂട്ടിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് വാഫിക് സഫയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 20ൽ അധികം പേർ കൊല്ലപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കൻ ജബാലിയ ഉൾപ്പെടെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി പാലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. കുറഞ്ഞത് 55 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 42,289 പേർ കൊല്ലപ്പെടുകയും 98684 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.