
.news-body p a {width: auto;float: none;}
മലയാളത്തിലെ പ്രമുഖ നടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അമേരിക്കയിൽ വച്ചാണ് സംഭവം നടന്നത്.
‘പൾസർ സുനിയുടെയും കൂട്ടരുടെയും കൈയിലകപ്പെട്ട ആക്രമിക്കപ്പെട്ട നടിക്കുണ്ടായ ദുരനുഭവം പോലെ ഒരുപറ്റം ചെന്നായ്ക്കളുടെ നടുവിൽപ്പെട്ട മലയാളത്തിലെ പ്രശസ്തയായ ഒരു നായികയ്ക്കുണ്ടായ വേദനിപ്പിക്കുന്ന ഒരു പീഡനകഥ ഞാൻ നിങ്ങളോട് പറയാം.
മിമിക്രി എന്ന കലാരൂപം അമേരിക്കയിൽ ആദ്യമായെത്തിച്ചത് ഞാനായിരുന്നു, 1982ൽ. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ചെറിയ ട്രൂപ്പ്, ഞങ്ങൾ അമേരിക്കയിൽ പോയി പ്രോഗ്രാം അവതരിപ്പിച്ചു. വലിയ വിജയമായിരുന്നു അത്. താര ആർട്സ് വിജയനായിരുന്നു അതിന്റെ സ്പോൺസർ. അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇപ്പോൾ വരെ എല്ലാ വർഷവും പരിപാടി നടത്താറുണ്ട്.
ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിക്കുന്ന ഏക സാക്ഷി വിജയേട്ടനാണ്. നസീർ സാറിന്റെ കൂടെ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ്. അവർ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് യൂത്തിനെ ആകർഷിക്കുന്ന ഒരു പടം ഭയങ്കര ഹിറ്റായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്ങനെയിരിക്കവേയാണ് അവർക്ക് അമേരിക്കയിൽ നിന്ന് ഫോൺ വന്നത്. ഹിന്ദിയിലും ഇഗ്ലീഷിലുമൊക്കെ സംസാരിച്ചു. അവർ അവിടെ ഒരു പടം ചെയ്യുകയാണ്. ഷൂട്ടിംഗ് ആരംഭിച്ചു. അതിൽ ജോയിൻ ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചു. ലീഡിംഗ് റോളാണ്. അവരെ ഇടണമെന്ന് സംവിധായകൻ നിർബന്ധിച്ചെന്ന് പറഞ്ഞു. പാവം നായിക അവരെ വിശ്വസിച്ചു. ചെയ്യാമെന്ന് വാക്കുകൊടുത്തു. ഡീൽ സംസാരിച്ചു. പെട്ടന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. സ്പോൺസർഷിപ്പും വിസയൊക്കെ ശരിയാക്കി. അവർ അമേരിക്കയിൽ ചെന്നു. സ്നേഹപൂർവം സ്വീകരിച്ച് ന്യൂയോർക്കിലെ ഫ്ലാറ്റിൽ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ അവർക്കുവേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. അവരോട് വിശ്രമിക്കാൻ പറഞ്ഞു.
വൈകിട്ട് രണ്ട് പേർ മദ്യപിച്ച് എത്തുന്നു. അവരുടെ പെരുമാറ്റമൊക്കെ കണ്ടപ്പോൾ താൻ ഒരു കെണിയിൽപ്പെട്ടിരിക്കുകയാണെന്ന് നടിക്ക് മനസിലായി. അവർ അവളെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരിക്ക് ഇവർ സിനിമാക്കാരല്ല. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡ് ഗ്യാങ്ങിൽപ്പെട്ടവരായിരുന്നു. നായിക പറഞ്ഞുകൊടുത്ത വിവരങ്ങൾ പ്രകാരം കെട്ടിടമേതാണെന്ന് മനസിലായി. അദ്ദേഹം അവിടെനിന്ന് ഇറങ്ങി വരാൻ നടിയോട് പറഞ്ഞു. ഇവരെ വണ്ടിയിൽ കയറ്റി ന്യൂയോർക്ക് വിമാനത്താവളത്തിൽ കൊണ്ടുവിട്ട്, തിരിച്ചയച്ചു. ഈ സംഭവം അവിശ്വസനീയമായി തോന്നാം. എന്നാൽ ഇത് നൂറ് ശതമാനം സത്യസന്ധമായ കാര്യമാണ്.’- അദ്ദേഹം പറഞ്ഞു.