ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ഒന്നാണ് സൂര്യ നായകനാവുന്ന തമിഴ് ചിത്രം കങ്കുവ. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിലെത്തുക നവംബര്‍ 14 ന് ആണ്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 300 കോടിയാണ്. കരിയറിലെ ഏറ്റവും വേറിട് ചിത്രവുമായാണ് സംവിധായകന് ശിവ എത്തുന്നത്. വെറുതെ പാന്‍ ഇന്ത്യ എന്ന് പറയുകയല്ല, മറിച്ച് ശരിക്കും മൊത്തം ഇന്ത്യന്‍ മാര്‍ക്കറ്റും ലക്ഷ്യമിട്ടാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ അതിന് തെളിവാവുകയാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തിക്കാനുള്ള ചെലവിനെക്കുറിച്ചാണ് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞിരിക്കുന്നത്. സിനിമാ വികടന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. “ഹിന്ദി പ്രൊമോഷന്‍സിന് മാത്രം 15 കോടി രൂപ ചെലവാകും. 3500 സ്ക്രീനുകളില്‍ റിലീസ് ചെയ്യാനുള്ള ഡിജിറ്റല്‍ ചെലവ് മാത്രം 7 കോടി വരും. അങ്ങനെ ഹിന്ദി പതിപ്പിന്റെ റിലീസ് ചെലവ് മാത്രം 22 കോടി ആവും. പ്രൊമോഷനും റിലീസിനും മാത്രം ചെലവാകുന്ന തുകയാണ് ഇത്”, ജ്ഞാനവേല്‍ രാജ പറയുന്നു.
ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളോട് താരതമ്യം ചെയ്യാവുന്ന തരത്തിലുള്ള സ്ക്രീന്‍ കൗണ്ട് ആണ് കങ്കുവ ഹിന്ദി പതിപ്പിന്റേത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം വമ്പന്‍ ബോക്സ് ഓഫീസ് സംഖ്യകളിലേക്ക് കുതിക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. അങ്ങനെ സംഭവിച്ചാല്‍ സൂര്യയുടെ കരിയറിലെ തന്നെ വലിയ വിജയമായി ചിത്രം മാറും. കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.
ALSO READ : ധ്യാന്‍ ശ്രീനിവാസന് നായകന്; ‘ഒരു വടക്കൻ തേരോട്ടം’ വരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]