
ലിയോയില്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാകുക?. പ്രഖ്യാപിച്ചതുതൊട്ട് ആരാധകര്‍ ആകാംക്ഷയിലാണ്. എന്തായാലും വിജയുടെ ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ളത് അല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായിരിക്കും മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രം ചിത്രത്തില്‍ എന്നാണ് ദളപതി വിജയ്യുടെ ആരാധകരുടെ ഇപ്പോഴത്തെ അന്വേഷണം.
മലയാളത്തില്‍ നിന്ന് ലിയോയില്‍ മാത്യു തോമസ് വേഷമിടുന്നുണ്ട്. ട്രെയിലറില്‍ ഉള്‍പ്പടെ മലയാളികളുടെ യുവ താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രത്തെ കുറിച്ച് ഒരു സൂചനയും ലഭ്യമല്ല. അതിനാല്‍ മഡോണ സെബാസ്റ്റ്യൻ വിജയ് ചിത്രത്തില്‍ ഒരു സര്‍പ്രൈസായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജ് ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
സംവിധായകൻ ഗൗതം വാസുദേവ് മേനോനും വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട് എന്ന് പ്രഖ്യാപനം തൊട്ടേ വാര്‍ത്തകളിലുണ്ടായിരുന്നു. വിജയ്യുടെ ലിയോയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ലീക്കാകുകയും ചെയ്തിരുന്നു. ഗൗതം വാസുദേവ് മേനോൻ പൊലീസുകാരനായിട്ടാണ് ഫോട്ടോയില്‍ ഉള്ളത്. അതിനാല്‍ ഗൗതം വാസുദേവ് മേനോന്റെ കഥാപാത്രം നേരത്തെ വ്യക്തമായിരുന്നു.
ലിയോയില്‍ തൃഷയാണ് വിജയ്യുടെ നായിക. വിജയ്യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. ഇരുവരും നായികയും നായകനുമായെത്തിയ മിക്ക ചിത്രങ്ങളും ഹിറ്റാണ് എന്നതും ലിയോയിലെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. മിഷ്കിൻ, ബാബു ആന്റണി, ജാഫര്‍ സാദിഖ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്യ്ക്കും തൃഷയ്ക്കും ഒപ്പം ലിയോയില്‍ വേഷമിടുമ്പോള്‍ റിലീസിനു മുന്നേ വമ്പൻ ബുക്കിംഗാണ് ലഭിക്കുന്നത്. രജനികാന്തിന്റെ ജയിലറിനെ പിന്നിലാക്കിയിരിക്കുകയാണ് ലിയോ. യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ലിയോയുടേതായിരിക്കും. വിജയ് നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനുമാണ്.
Read More: ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 16, 2023, 5:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]