
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 284 റൺസിന് ഓൾഔട്ടായപ്പോൾ, ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗ് 40.3 ഓവറിൽ 215 റൺസിൽ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ കരുത്തു കാട്ടി.