
തിരുവനന്തപുരം: മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കാതൽ:ദ കോർ’ പ്രദർശനത്തിന് എത്തുന്നു. ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കാതലിന്റെ സംവിധാനം ജിയോ ബേബി ആണ്. ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ ആണ് അവ.
എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് കാതലിനൊപ്പം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. 28മത് കേരള ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ നടക്കും. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ് നന്‍പകല്‍ നേരത്ത് മയക്കവും മമ്മൂട്ടിയുടേതായി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന മലയാള ചിത്രാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം സാലു കെ തോമസ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്.
‘എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..’; പതിനെട്ടിന്റെ നിറവിൽ മീനാക്ഷി
അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആണ്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയ രാഘവന്, റോണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 16, 2023, 11:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]