
നെടുങ്കണ്ടം: ഏലക്ക വ്യാപാര കടയിൽ നിന്നും ഏലക്ക മോഷ്ടിച്ച്, മറ്റൊരു കടയിൽ വിറ്റ സ്ത്രീ അറസ്റ്റിൽ. ഉടുമ്പഞ്ചോല മണതോട് സ്വദേശി റാണിയാണ് മോഷണ കേസിൽ പോലീസ് പിടിയിലായത്. നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് റാണി പതിനെട്ടര കിലോഗ്രാം ഏലക്ക മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ റോയൽ സ്പൈസസിൽ ആണ് മോഷണം നടന്നത്. ഉടമസ്ഥൻ കടയുടെ ഷട്ടർ പകുതി താഴ്ത്തി പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 18 അര കിലോ ഏലക്ക തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27000 രൂപയ്ക് വിൽക്കുകയായിരുന്നു . സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച നെടുംകണ്ടം പോലിസിനു തെളിവ് ലഭിച്ചു. പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു.