ന്യൂഡല്‍ഹി: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എസ്.ഗില്‍ (86) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1996 ഡിസംബര്‍ മുതര്‍ 2001 ജൂണ്‍ വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.അതിനു ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം രാജ്യസഭാഗം ആയി.2004 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്നു.
2008ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രിയായായും സേവനം അനുഷ്ഠിച്ചു.
സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവര്‍ അനുശോചനം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]