

പത്തനംതിട്ട വടശ്ശേരിക്കരയിൽ 23 കാരനെ കാണാതായ സംഭവം സംശയം സുഹൃത്തിനെ: യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
സ്വന്തം ലേഖകൻ
പത്തനംതിട്ട: യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര തലച്ചിറ സ്വദേശി 23 കാരന് സംഗീത് സജിയെയാണ് രണ്ടാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ചില സംശയങ്ങള്‍ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പുറത്തേക്ക് പോയതാണ് സംഗീത് സജി. രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസും അഗ്നിരക്ഷാ സേനയും ദിവസങ്ങളോളം തിരഞ്ഞങ്കിലും ഒരുസൂചയും കിട്ടയില്ല. ബന്ധുക്കള്‍ക്ക് സംശയമത്രയും പ്രദീപിനെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]