തിരുവനന്തപുരം: തലസ്ഥാനത്തു പെയ്യുന്ന കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറി.അതിനാൽ സമയക്രമത്തില്‍ മാറ്റം വരുത്തു കയാണെന്നു റെയിൽവേ അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് വൈകുന്നേരം 7.35ന് ആയിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.