
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കപ്പലിന് വാട്ടര്‍ സല്യൂട്ട് നൽകി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ശശി തരൂര്‍ എംപി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
‘ഷെന്‍ഹുവ 15’ കപ്പലിനാണ് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ആദ്യ കപ്പലിനുള്ള സ്വീകരണത്തില്‍ വിഴിഞ്ഞം ഇടവക വികാരി മോണ്‍.ടി നിക്കോളാസും പങ്കെടുത്തു. എന്നാൽ ലത്തീന്‍ അതിരൂപത നേതൃത്വം ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു