

കോട്ടയം തിരുനക്കര പടിഞ്ഞാറനട ഭക്തജന സമിതിയുടെ നവരാത്രി ആഘോഷം ഇന്ന് മുതൽ ; കലാസന്ധ്യ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും ; വൈക്കം രാജാംബാൾ ബൊമ്മക്കൊലു ഭദ്രദീപ പ്രകാശനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര പടിഞ്ഞാറനട ഭക്തജന സമിതിയുടെ നവരാത്രി ആഘോഷം ഇന്ന് മുതൽ. കലാസന്ധ്യ വൈകിട്ട് ആറരയ്ക്ക് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. ബൊമ്മക്കൊലു , കൊലു പൂജ , താംബൂല വിതരണം , ലളിത സഹസ്രനാമ പാരായണം , കലാപരിപാടികൾ എന്നിവ നടക്കും. അഞ്ച് മണിക്ക് വൈക്കം രാജാംബാൾ ബൊമ്മക്കൊലു ഭദ്രദീപ പ്രകാശനം ചെയ്യും. പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ഏഴരയ്ക്ക് കോട്ടയം അഖില ഹരികുമാർ സംഗീതാർച്ചന നടത്തും. നാളെ 16 ന് വൈകിട്ട് ആറിന് കലാപരിപാടികൾ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ ഭദ്രദീപ പ്രകാശനം ചെയ്യും. വൈകിട്ട് ആറരയ്ക്ക് സമ്പ്രദായ ഭജന .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
17 ന് വൈകിട്ട് ആറിന് വീണാലയവിന്യാസം , 18 ന് വൈകിട്ട് ആറരയ്ക്ക് സംഗീതാർച്ചന , 19 ന് വൈകിട്ട് ആറിന് കലാപരിപാടികൾ കെ.ബാലാജി പ്രകാശനം ചെയ്യും , ഏഴിന് കോലാട്ടം എന്നിവ നടക്കും. 20 ന് നവരാത്രി കലാപരിപാടികൾ ഭാരത് ആശുപത്രി എംഡി വിനോദ് വിശ്വനാഥനും , അഡ്മിനിസ്ട്രേറ്റർ സ്മിത വിശ്വനാഥനും ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും.
തുടർന്ന് കുടമാളൂർ ദേവനാരായണന്റെ സോപാന സംഗീതവും, കോട്ടയം ഇന്ദു എസ്.പിള്ള ശാസ്ത്രീയ സംഗീതവും അവതരിപ്പിക്കും. 21 ന് വൈകിട്ട് ആറിന് കലാപരിപാടികൾ ഡോ. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജല തരംഗ കച്ചേരി നടക്കും.
22 ന് കലാപരിപാടികൾ വൈകിട്ട് ആറിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓർഗൻ കച്ചേരി നടക്കും. 23 ന് വൈകിട്ട് ആറിന് കലാപരിപാടികൾ ബാലാജി ഷിൻഡെ ഉദ്ഘാടനം ചെയ്യും. കോട്ടയം വീരമണിയുടെ ഗാനമഞ്ജരി. വിജയദശമി ദിനമായ 24 ന് രാവിലെ ഒൻപത് മണിയ്ക്ക് കൊലുപുജ , താംബൂല വിതരണം , പള്ളിയുറക്ക് എന്നിവ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]