
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
സതീശ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. അപകടത്തിന് പിന്നാലെ ലോറി ഡൈവർ ഇറങ്ങിയോടി. ലോറി ഡ്രൈവർക്കായി തെരെച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴുപേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]