
ട്വന്റി-20 ക്രിക്കറ്റിൽ കൂറ്റൻ വിജയവുമായി അർജന്റീനയുടെ വനിതാ ടീം. ചിലിക്കെതിരെ നടന്ന മത്സരത്തിലാണ് അർജന്റീനയുടെ റെക്കോർഡ് പ്രകടനം. 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 427 റൺസാണ് അർജന്റീന വനിതാ ടീം അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചിലിയെ 63 റൺസിന് പുറത്താക്കി 364 റൺസിനാണ് അർജന്റീന ജയിച്ചത്.(Argentina Women Smash T20I Record With 427 Against Chile)
2022-ൽ സൗദി അറേബ്യക്കെതിരെ ബഹ്റെയ്ന്റെ വനിതാ ടീം നേടിയ 318 റൺസിന്റെ റെക്കോഡാണ് അർജന്റീന മറികടന്നത്. 64 നോബോൾ ഉൾപ്പെടെ 73 എക്സ്ട്രാ റൺസാണ് ചിലി ബൗളർമാർ അർജന്റീനയുടെ സ്കോർ ബോർഡിലേക്ക് സമ്മാനിച്ചത്. ഫ്ളോറെൻസിയ മാർട്ടിനെസ് എന്ന ബൗളർ ഒരു ഓവറിൽ 17 നോബോൾ ഉൾപ്പെടെ 52 റൺസാണ് വഴങ്ങിയത്. കോൺസ്റ്റൻസ ഒയാർസെ നാല് ഓവറിൽ 92 റൺസ് വഴങ്ങിയപ്പോൾ എമിലിയ ടോറോയുടെ മൂന്ന് ഓവറിൽ 83 റൺസാണ് അർജന്റീന താരങ്ങൾ അടിച്ചെടുത്തത്.
അർജന്റീനയുടെ ഓപ്പണർമാർ 17 ഓവറിൽ 350 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ലൂസിയ ടെയ്ലർ 84 പന്തിൽ 27 ഫോറോടെ 169 റൺസ് അടിച്ചെടുത്തപ്പോൾ 84 പന്തിൽ 23 ഫോർ സഹിതം 145 റൺസെടുത്ത് ആൽബർട്ടിന ഗലൻ പുറത്താകാതെ നിന്നു.മരിയ കാസ്റ്റിനെറിയാസ് 16 പന്തിൽ 40 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചിലി 15 ഓവറിൽ 63 റൺസിന് എല്ലാവരും പുറത്തായി. 27 റൺസെടുത്ത ജെസിക്ക മിറാൻഡയാണ് ടോപ്പ് സ്കോറർ.
ചിലിയുടെ ബാറ്റിങ് നിരയിലെ അഞ്ചു പേരാണ് അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായത്. ഐസിസിയുടെ റാങ്കിങ്ങിൽ അർജന്റീന നിലവിൽ 66-ാം സ്ഥാനത്താണ്. 2019-ന് ശേഷം ആദ്യ ട്വന്റി-20 മത്സരം കളിക്കുന്ന ചിലിക്ക് ഇതുവരെ റാങ്കിങ്ങിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Story Highlights: Argentina Women Smash T20I Record With 427 Against Chile
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]