വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കണ്ണുകളുടെ ആരോഗ്യം ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. രോഗ പ്രതിരോധശേഷി ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
കൂടാതെ ആന്റിഓക്സിഡന്റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 3.
ഹൃദയാരോഗ്യം പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയ ക്യാരറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 4.
ദഹനം നാരുകളാല്‍ സമ്പന്നമായ ക്യാരറ്റ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും കുടലിലെ നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 5.
എല്ലുകളുടെ ആരോഗ്യം വിറ്റാമിന്‍ കെ1, പൊട്ടാസ്യം എന്നിവ അടങ്ങിയ ക്യാരറ്റ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 6.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ക്യാരറ്റിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.
7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.
8. ശരീരഭാരം നിയന്ത്രിക്കാന്‍ കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്.
കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
9. ചര്‍മ്മം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]