കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് കോഴിക്കോട്
മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോം നഴ്സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി.
ഹോം നഴ്സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന് പരസ്യം ചെയ്തു. ഇത് കണ്ടാണ് യുവതി സമീപിച്ചത്. അഭിമുഖത്തിനെന്ന വ്യാജേനെ കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഷ്റഫിനെ റിമാൻഡ് ചെയ്തു.
‘ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല’; സന്നദ്ധ പ്രവർത്തകരെ സർക്കാർ അപഹസിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]