ടൊറന്റോ: ജന്മദിനത്തിൽ കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള പ്രണീത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ പോയതായിരുന്നു പ്രണീത്.
തെലങ്കാനയിലെ മീർപേട്ട് സ്വദേശിയാണ് പ്രണീത്. കാനഡയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2019ലാണ് പ്രണീത് പോയത്. പഠനത്തിന് ശേഷം അവിടെ ജോലിക്കായി ശ്രമിക്കുകയായിരുന്നു പ്രണീത്. 2022ൽ പ്രണീതിന്റെ മൂത്ത സഹോദരനും കാനഡയിൽ എത്തി. സഹോദരങ്ങൾ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്.
ടൊറന്റോയിലെ തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്തുന്ന, പ്രണീതിന്റെ മുങ്ങിമരണത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തടാകത്തിൽ ബോട്ടിലിരുന്ന് എടുത്ത സെൽഫിയും പുറത്തുവന്നു. മകന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് യുവാവിന്റെ പിതാവ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
Praneeth from #Hyderabad studying in Canada, drowned in Lake Clear, Toronto. Praneeth, who was celebrating his elder brother’s birthday with friends, accidentally drowned while swimminghttps://t.co/rUFKeyRiDh@Hyderabad_Mail pic.twitter.com/WnRN9ELo55
— Neelima Eaty (@NeelimaEaty) September 16, 2024
അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റ 9 വയസ്സുകാരൻ മരിച്ചു; അനനെ ഇടിച്ചു തെറിപ്പിച്ചത് സ്കൂൾ പരിസരത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]