
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സെമിഫൈനലുകള്‍ നാളെ നടക്കും. ഇന്ന് തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കൊല്ലം സെയ്ലേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. വൈകിട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും.
ലീഗിലെ അവസാന മത്സരത്തില്‍ സെയ്ലേഴ്സ്, ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. ആറ് വിക്കറ്റിനാണ് സെയ്ലേഴ്സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരേയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.
പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി സെയ്ലേഴ്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടു മത്സരത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]