കോഴിക്കോട്: വാഹന പരിശോധനക്കിടെ യുവാവ് എംഡിഎംഎയുമായി പിടിയിലായി. കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറയില് എ പി മുഹമ്മദ് ഹാരിസ് (41) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തില്‍ കൈതപ്പൊയില്‍ നോളജ് സിറ്റി റോഡില്‍ വച്ച് വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ ഹാരിസ് സഞ്ചരിച്ച നെക്സോണ്‍ ഇലക്ട്രിക് കാര്‍ ഇതുവഴി വന്നു. ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. വണ്ടിയില്‍ നിന്ന് 15.03 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാത്രി മാത്രം പ്രവർത്തനം, കാലിത്തീറ്റ കേന്ദ്രത്തെ ചുറ്റിപ്പറ്റി ദുരൂഹത; പിടികൂടിയത് 13563 ലിറ്റർ സ്പിരിറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]