രജിനികാന്ത് അതിഥി വേഷത്തില്‍ വന്ന ചിത്രമായിരുന്നു ലാല്‍ സലാം. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. വിഷ്ണു വിശാലാണ് നായകൻ. തിയറ്ററില്‍ പരാജയപ്പെട്ട ലാല്‍ സലാം ഒടിടിയില്‍ എത്തിക്കുന്നതിലും നിര്‍മാതാക്കള്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് നിരവധി വിവാദങ്ങളും ഉണ്ടായി. എന്തായാലും വൈകാതെ ലാല്‍ സലാം ഒടിടിയില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായിക ഐശ്വര്യ രജനികാന്ത് തന്നെയാണ് ഒടിടി റിലീസ് അപ്ഡേറ്റ് അടുത്തിടെ പുറത്തുവിട്ടത്.
സംവിധായികയുടെ ഒരു എകസ്റ്റൻഡ് കട്ടായിട്ടാണ് ഒടിടിയില്‍ എത്തുക എന്ന് ഐശ്വര്യ രജനികാന്ത് വ്യക്തമാക്കി. തിയറ്റര്‍ പതിപ്പായിരിക്കില്ല ഞങ്ങള്‍ ഇനി ഒടിടിയില്‍ എത്തിക്കുക. നേരത്തെ നഷ്ടപ്പെട്ട കുറച്ച് ഫൂട്ടേജ് തങ്ങള്‍ക്ക് വീണ്ടെടുക്കാനായിട്ടുണ്ട്. ഇതില്‍ അതും ചേര്‍ക്കും. തിരക്കഥ എഴുതിയത് എങ്ങനെയാണോ അങ്ങനെ ഒടിടിയില്‍ എത്തിക്കും. എ ആര് റഹ്മാൻ ഇതിന് സംഗീതം വീണ്ടും നല്കി. അദ്ദേഹം ഒരു പ്രതിഫലവും അധികം വാങ്ങിക്കാതെയാണ് ചെയ്യുന്നതെന്നും ഐശ്വര്യ രജനികാന്ത് വ്യക്തമാക്കി.
ലാല്‍ സലാം ആഗോളതലത്തില്‍ 32.65 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 20.65 കോടി രൂപയും നേടി. ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ് നിര്‍വഹിച്ചത്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു.
രജനികാന്ത് വേഷമിടുന്നു എന്നതിനാല്‍ സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ലാല്‍ സലാം.എക്സ്റ്റൻഡഡ് കാമ്യോയായിട്ടാണ് രജനികാന്ത് വേഷമിട്ടിരിക്കുന്നത്. വിഷ്ണു വിശാലാണ് നായകൻ. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല.
Read More: വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]