
.news-body p a {width: auto;float: none;}
ബോളിവുഡിലെ ഇപ്പോഴാത്തെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. വളരെ പെട്ടെന്നായിരുന്നു ആലിയ ഭട്ടിന്റെ വിവാഹവും മകൾ റാഹാ കപൂറിന്റെ ജനനവും. നടൻ രൺബീർ കപൂറിനെയാണ് ആലിയ വിവാഹം കഴിച്ചത്. താരം തന്റെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാരുണ്ട്. ഇപ്പോഴിതാ പേരിൽ മാറ്റം വരുത്തിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആലിയ.
‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ സീസൺ 2’ ഷോയിലാണ് വെളുപ്പെടുത്തൽ നടത്തിയത്. ആലിയയുടെ പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ‘ജിഗ്ര’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി ഷോയിൽ എത്തിയത്. ഷോയുടെ ട്രെയിലറിൽ ആലിയയെ ആലിയ ഭട്ട് കപൂർ എന്നാണ് പരിചയപ്പെടുത്തുന്നത്. ഭർത്താവിന്റെ പേര് ആലിയ കൂടെ കൂട്ടിയെന്ന് ചുരുക്കം. പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ഏപ്രിലിലാണ് ആലിയയും രൺബീറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ജൂൺ 27നാണ് താൻ ഗർഭിണിയാണെന്ന വിവരം നടി ആരാധകരെ അറിയിച്ചത്. നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. കുട്ടിയുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കറുണ്ട്. രൺബീറിന്റെ അമ്മ നീതു കപൂറാണ് കുഞ്ഞിന് റാഹയെന്ന് പേരിട്ടതെന്ന് മുൻപ് ആലിയ പറഞ്ഞിരുന്നു.