ലോൺ അടക്കാത്തതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാൻ വന്ന അധികൃതർക്ക് മുന്നിൽ ദേവി തന്നിൽ ആവേശിച്ചതായി അഭിനയിച്ച് യുവതി. രാജസ്ഥാനിലെ ബൻസ്വാരയിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്.
ashokdamodar864 എന്ന യൂസറാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതി വളരെ നാടകീയമായി പെരുമാറുന്നതും ലോൺ ഏജന്റുമാരോട് ബഹളം വയ്ക്കുന്നതും കാണാം. ലോൺ തിരികെ അടക്കാത്തത് കാരണം ലോൺ എടുത്തു വാങ്ങിയ ട്രാക്ടർ കൊണ്ടുപോകുന്നതിനാണ് ലോൺ ഏജന്റുമാർ യുവതിയുടെ അടുത്ത് എത്തിയത്.
യുവതി തന്റെ കരങ്ങളുയർത്തുകയും ലോൺ ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ട്രാക്ടർ കൊണ്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് യുവതി ലോൺ ഏജന്റുമാരോട് പറയുന്നത്. യുവതിയുടെ വീട്ടിലെ കർഷകനായ ഒരാൾ ലോൺ എടുത്ത ശേഷം ട്രാക്ടർ വാങ്ങി എന്നും ആ ലോൺ തിരികെ അടച്ചില്ല എന്നുമാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. ലോൺ തിരികെ അടക്കുന്നതിന് പകരം ഇത്തരം ചില നടപടികളിലേക്കാണ് കുടുംബം തിരിഞ്ഞത് എന്നും പറയുന്നു.
View this post on Instagram
എന്നാൽ, ശരിക്കും ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് വിവരങ്ങളില്ല. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്തൊക്കെയാണ് സംഭവിക്കുന്നത്, ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയിട്ട് തിരികെ അടക്കാതെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്.
ഇതുപോലെ, ലോൺ എടുത്ത ശേഷം തിരികെ അടക്കാതെ ലോൺ ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും മറ്റ് ചെയ്യുന്നവരുടെ മറ്റ് വീഡിയോകളും സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]