
മാളവിക മോഹനൻ നായികയായി വരാനിരിക്കുന്ന ചിത്രമാണ് യുദ്ധ്ര. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകൻ.
ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് സിദ്ധാന്ത് ചതുര്‍വേദി വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. മാളവിക മോഹൻ ചിത്രീകരണത്തിനിടെ ശരിക്കും തന്നെ തല്ലിയെന്ന് സിദ്ധാന്ത് ചതുര്‍വേദി തമാശയോടെ പറഞ്ഞതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഒരു അഭിമുഖത്തില്‍ മാളവിക മോഹനനും ഇത് ശരിവെച്ചു. സിദ്ധാന്തിന് ശരിക്കും തല്ല് കിട്ടി.
ആദ്യ ഷെഡ്യൂളിലാണ് ഞങ്ങള്‍ ആ രംഗം ചിത്രീകരിച്ചത്. രംഗത്ത് സിദ്ധാന്ത് ചതുര്‍വേദിയുടെ കഥാപാത്രത്തോട് താൻ ദേഷ്യപ്പെടുകയാണ്.
സംവിധായകൻ രവി ഉദയവാര്‍ ആ രംഗം ചിത്രീകരിച്ച് ആവേശഭരിതനായി. അടുത്ത നിമിഷം ഞാൻ കാണുന്നത് തന്റെ മുഖത്ത് സിദ്ധാഥ് ഐസ് വെച്ചിരിക്കുന്നതാണെന്നും പറയുന്നു മാളവിക.
ഐസും എന്റെ താടിയെല്ലും തകര്‍ത്തുവന്ന് പറയുകയായിരുന്നു തമാശയോടെ സിദ്ധാന്ത്. ഇതിന് മാളിവകയുടെ മറുപടിയും രസകരമായിരുന്നു.
സിദ്ധാന്തിനെ ശരിക്കും തല്ലിയില്ലെങ്കില്‍ അത് വ്യാജമായി തോന്നുമായിരുന്നു എന്നായിരുന്നു മാളിവകയുടെ മറുപടി. മാളവിക മോഹനൻ വേഷമിട്ട
ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തങ്കലാനാണ്. മാളവിക മോഹനൻ ആരതിയെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മാളവിക മോഹനന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കുകയാണ് ആരതി. നായികയെല്ലെങ്കിലും തങ്കലാനില്‍ ആ നിര്‍ണായക കഥാപാത്രമായി പകര്‍ന്നാടിയ മാളവിക മോഹനനെ അഭിനന്ദിക്കുകയാണ് ചിത്രം കണ്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്.
സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Read More: വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]