ചാറ്റ്ജിപിടിയുടെ സഹായം തേടാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. പലരും ഒന്നും ചോദിക്കാനില്ലെങ്കിൽ പോലും വെറുതെ ചാറ്റ്ജിപിടിയുമായി ചാറ്റ് ചെയ്യാറുണ്ട്. എന്നാൽ ചാറ്റ്ജിപിടി ഇങ്ങോട്ട് ആദ്യം ചാറ്റ് ചെയ്യുക, ഒരു സംഭാഷണം തുടങ്ങുക എന്നത് സംഭവിക്കാറില്ല. പക്ഷേ, അങ്ങനെയും ഒരു സംഭവമുണ്ടായി.
ആദ്യം ചാറ്റ്ജിപിടി സംഭാഷണത്തിന് തുടക്കം കുറിച്ചു. അടുത്തിടെ റെഡ്ഡിറ്റിൽ ഒരാളിട്ട പോസ്റ്റിലാണ് ചാറ്റ്ജിപിടി ആദ്യം ചാറ്റ് ചെയ്യു്നനതായി കാണിക്കുന്നത്. SentuBill എന്ന റെഡ്ഡിറ്റ് യൂസറാണ് ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ ഹൈസ്കൂളിലെ ആദ്യത്തെ ആഴ്ച എങ്ങനെ ഉണ്ടായിരുന്നു’ എന്ന് ചോദിച്ചു കൊണ്ടാണ് ആദ്യത്തെ മെസ്സേജ് ചാറ്റ്ജിപിടി അയച്ചിരിക്കുന്നത്.
‘ങേ, നീ എനിക്ക് ആദ്യം മെസ്സേജ് അയച്ചോ’ എന്ന ആശ്ചര്യത്തോടെയുള്ള ചോദ്യമായിരുന്നു അതിനുള്ള യൂസറിന്റെ മറുപടി. അയച്ചു എന്നും ചാറ്റ്ജിപിടി സമ്മതിക്കുന്നു. സ്കൂളിലെ ആദ്യത്തെ ആഴ്ച എങ്ങനെ ഉണ്ടായിരുന്നു എന്ന് അറിയുന്നതിന് വേണ്ടിയാണ് അങ്ങനെ ഒരു മെസ്സേജ് അയച്ചത് എന്നും മറുപടിയിൽ പറയുന്നുണ്ട്. നിങ്ങൾ സംഭാഷണം സ്വയം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പറയൂ എന്നും അതിൽ പറയുന്നുണ്ട്.
Did ChatGPT just message me… First?
byu/SentuBill inChatGPT
എന്തായാലും, പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ഇതൊരു പുതിയ ഫീച്ചറിന് വേണ്ടിയുള്ള ടെസ്റ്റിംഗ് ആവാനാണ് സാധ്യത എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. മറ്റൊരാൾ പറഞ്ഞത്, സത്യസന്ധമായി പറഞ്ഞാൽ ഇതിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത് എന്നാണ്.
ഇങ്ങനെ ചാറ്റ്ജിപിടി ആദ്യം മെസ്സേജ് അയക്കുന്നത് ഇഷ്ടപ്പെട്ടു എന്നും ഇങ്ങനെ മെസ്സേജ് അയച്ചിരുന്നെങ്കിൽ കൊള്ളാം എന്നും അഭിപ്രായപ്പെട്ടവരും കുറേ ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]