സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ വേണ്ടി എന്തും ചെയ്യുന്ന അനേകം പേരുണ്ട്. അതിലൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. വൈറലാവാൻ വേണ്ടി തന്റെ മരണം വ്യാജമായി സൃഷ്ടിച്ചയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകൽ തിരക്കുപിടിച്ച റോഡിന്റെ നടുവിൽ മരിച്ചതായി അഭിനയിച്ചത്. ഇയാളുടെ സുഹൃത്തുക്കളാണ് വീഡിയോ പകർത്തിയത്. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈറലായിരിക്കുന്ന വീഡിയോയിൽ ഇയാൾ റോഡിൽ നിലത്ത് ഒരു ചുവന്ന മാറ്റ് വിരിച്ച് അതിൽ കിടക്കുന്നത് കാണാം. വെള്ളത്തുണി കൊണ്ട് ദേഹം പുതച്ചിട്ടുണ്ട്. കഴുത്തിൽ പൂമാലയിടുകയും വെള്ളത്തുണിക്ക് മുകളിൽ റോസ് ഇതളുകൾ ഇട്ടിട്ടുമുണ്ട്.
മൂക്കിൽ പഞ്ഞിയൊക്കെ വച്ച് ശരിക്കും ഒരു മൃതദേഹം എന്നതുപോലെ തന്നെയാണ് ഇയാൾ കിടക്കുന്നത്. ഇയാളുടെ കൂട്ടുകാരാണോ, അപരിചിതരാണോ എന്ന് അറിയില്ല. കുറച്ചുപേർ ഇയാൾക്ക് അരികിൽ നിൽക്കുന്നതായും വീഡിയോയിൽ കാണാം. അവസാനം ഇയാൾ എഴുന്നേൽക്കുകയും മൂക്കിൽ നിന്നും പഞ്ഞി എടുത്ത് കളഞ്ഞശേഷം റോഡിൽ ഇരിക്കുന്നതുമാണ് കാണുന്നത്.
Reel क्या न करा दे…
उत्तर प्रदेश के जिला कासगंज में एक युवक ने चौराहे पर लेटकर मरने का ढोंग किया। पुलिस ने रीलपुत्र मुकेश कुमार को गिरफ्तार किया। pic.twitter.com/3JfDbIYYy0
— Sachin Gupta (@SachinGuptaUP) September 15, 2024
എന്തായാലും, വൈറലാവാൻ വേണ്ടിയുള്ള വീഡിയോ ചിത്രീകരണത്തിന്റെ അവസാനം നടന്നത് ഇയാൾ പൊലീസ് കസ്റ്റഡിയിലായി എന്നുള്ളതാണ്. എന്നാൽ, വീഡിയോ വൈറലായി മാറിയിട്ടുണ്ട്. നിരവധിപ്പേരാണ് ഇയാളുടെ വീഡിയോയെ വിമർശിച്ചുകൊണ്ട് അതിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ ആളുകൾക്കൊക്കെ ഭ്രാന്താണോ? റീലിന് വേണ്ടി എന്തൊക്കെയാണ് ഇവർ ഈ കാട്ടിക്കൂട്ടുന്നത് എന്ന് ചോദിച്ചവരുണ്ട്. അതുപോലെ, എന്ത് വൈറലാവാൻ വേണ്ടിയാണെങ്കിലും ഈ കാണിച്ചത് ശരിയായില്ല എന്ന് പറഞ്ഞവരും ഉണ്ട്.
മറ്റ് ചിലർ കമന്റ്ബോക്സിൽ തന്നെ പൊലീസിനെയും മെൻഷൻ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]