
രണ്ട് മോഡേൺ പെൺകുട്ടികൾ ഒരു ചെറിയ തട്ടുകടയിൽ ചായ കുടിക്കാൻ എത്തുന്നു. തുടർന്ന് പ്രദേശത്ത് കാണാൻ പറ്റിയ സ്ഥലങ്ങൾ ചായക്കടക്കാരനായ വയോധികനോട് ചോദിച്ചറിയുന്നു. ഇതിനിടെ പിരിവുകാരെന്ന പേരിൽ രണ്ടുപേർ എത്തുന്നു. വിശേഷങ്ങൾ ചോദിക്കുന്നതിനിടെ ചായക്കടക്കാരനായ ഭാർഗവന്റെ പേരിൽ 500 രൂപ പിരിവിൽ എഴുതുന്നു. പാവപ്പെട്ടവർക്ക് നൽകാനെന്ന പേരിൽ കടയിൽ നിന്ന് പലഹാരങ്ങളും പിരിവുകാർ എടുക്കുന്നു. തുടർന്ന് ചായക്കടക്കാരൻ ചൂടാവുന്നതും പെൺകുട്ടികൾ ഇടപെടുന്നതുമായി രസകരമായ സംഭവങ്ങളാണ് ഇത്തവണത്തെ ഓ മൈ ഗോഡ് എപ്പിസോഡിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]