
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ബാർലി.നാരുകൾ അടങ്ങിയ ബാർലി വിവിധ ദഹനപ്രശ്നങ്ങൽ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ബാർലി സഹായകമാണ്.
ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണ ഓണത്തിന് ഒരു വെറെെറ്റി ഓണപായസം ആയാലോ?. ബാർലി കൊണ്ട് കിടിലനൊരു പായസം തയ്യാറാക്കാം…
വേണ്ട ചേരുവകൾ
ബാർലി 1/2 കിലോ പാൽ 2 ലിറ്റർ മിൽക്ക് മെയ്ഡ് 250 ഗ്രാം ഏലയ്ക്ക 2 സ്പൂൺ നെയ്യ് 200 ഗ്രാം അണ്ടിപ്പരിപ്പ് 200 ഗ്രാം. മുന്തിരി 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം ബാർലി കുറച്ച് നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ശേഷം ബാർലി നന്നായിട്ട് വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞാൽ കുറച്ച് പാൽ ഒഴിച്ച് ഏലയ്ക്ക പൊടിയും നെയ്യും കൂടി ചേർത്ത് കൊടുത്ത് പിന്നെയും കുറുക്കിയെടുക്കുക. ഒന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് ബാക്കി പാൽ കുടി ചേർത്ത് കൊടുത്തു ആവശ്യത്തിനു ലൂസ് ആക്കി എടുക്കാവുന്നതാണ്. നന്നായിട്ട് വെന്തു കുറുകി കഴിയുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]