
തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി വി അന്‍വര്‍ എം എല്‍ Zയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്തിലൂടെ മുരളീധരൻ ചോദിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ ‘ഫ്രീ’ നീട്ടി
അതേസമയം അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിൻ്റെ ആരോപണങ്ങളിൽ എ ഡി ജി പി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡി ജി പിയുടെ ശുപാർശയിൽ ഇന്ന് തീരുമാന മുണ്ടായേക്കുമെന്നാണ് വിവരം. ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ദില്ലിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് നടപടി ഉണ്ടാകാനാണ് സാധ്യത.
അതിനിടെ ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി വി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിൽ ഇന്റലിജൻസിനോട് ഡി ജി പി വിശദമായ റിപ്പോർട്ട് തേടിയെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. പൊലീസിലെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രഹസ്യങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ് പിമാരും ഒരു ഡി വൈ എസ് പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]