
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ മുമ്പ് എട്ട് കേസുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. മോഷണം, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയിൽ നിന്നും പുറത്താക്കി.
അജ്മലും സുഹൃത്തായ ഡോക്ടർ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനാ ഫലത്തിൽ വ്യക്തമായി. അജ്മലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയെ ശാസ്താംകോട്ട സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്മലിന്റെ കാർ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി ഇവർ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാട്ടുകാർ പിന്തുടർന്നതോടെ കാർ നിർത്തി അജ്മൽ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. അജ്മൽ കാറിടിച്ചപ്പോൾ തന്നെ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചിരുന്നെങ്കിൽ നിസാര പരിക്കുകളേറ്റ കുഞ്ഞുമോൾക്ക് ജീവൻ തിരികെ ലഭിക്കുമായിരുന്നു.