അമേരിക്കൻ മുൻ പ്രസിഡന്റും വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനു നേരെ ഒരു വധശ്രമമുണ്ടായത് മണിക്കൂറുകൾക്ക് മുൻപാണ്. രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് വധശ്രമത്തിൽ നിന്നും രക്ഷപ്പെടുന്നത്.
രാഷ്ട്രീയ കാരണങ്ങളാലാണ് പലപ്പോഴും ഭരണാധികാരികൾക്കോ മുൻ ഭരണാധികാരികൾക്കോ നേരെ വധശ്രമമുണ്ടാകുന്നത്. അപൂർവമായി മാനസിക പ്രശ്നം കാരണവും വധശ്രമം ഉണ്ടായിട്ടുണ്ട്. സർക്കാർ നയത്തോടുള്ള എതിർപ്പ് കൊലയാളികൾക്ക് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചു.
ലോകത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ അമേരിക്കയിൽ ട്രംപിനെതിരെ ഉണ്ടായ വധശ്രമം അവസാനത്തെതാണ്. ഏതാണ്ട് 200 കൊല്ലം മുൻപാണ് ഒരു പ്രസിഡന്റിന് നേരെ വധശ്രമം അമേരിക്കയിൽ ഉണ്ടായത്. നാല് പ്രസിഡന്റുമാരാണ് ഭരണകാലത്ത് ഇങ്ങനെ കൊല്ലപ്പെട്ടത്. ട്രംപടക്കം രണ്ട് മുൻ പ്രസിഡന്റുമാരും ആക്രമിക്കപ്പെട്ടു. റൊണാൾഡ് റീഗനാണ് വധശ്രമത്തിൽ പരിക്കേറ്റ ശേഷം പിന്നീട് രക്ഷപ്പെട്ട പ്രസിഡന്റ്.
പ്രശസ്തനായ എബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മകിൻലി, ജോൺ എഫ്.കെന്നഡി എന്നീ പ്രസിഡന്റുമാർ അവരുടെ ഭരണകാലത്ത് വെടിയേറ്റ് മരിച്ചു. 1912ൽ തിയോഡോർ റൂസ്വെൽറ്റും 2024ൽ രണ്ട് തവണ ഡൊണാൾഡ് ട്രംപും വധശ്രമത്തിൽ നിന്നുരക്ഷപ്പെട്ടു.
ആദ്യ ആക്രമണം ആൻഡ്രൂ ജാക്സണ് നേരെ
1829 മുതൽ 1837 വരെ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്സണാണ് ആദ്യമായി അമേരിക്കയിൽ വധശ്രമം നേരിട്ട ഭരണത്തിലുളളയാൾ. 1835 ജനുവരി 30ന് ജാക്സണ് നേരെ റിച്ചാർഡ് ലോറൻസ് എന്നയാൾ വധശ്രമം നടത്തി. തോക്കുപയോഗിച്ച് രണ്ട് തവണ വെടിയുതിർത്തു. എന്നാൽ രണ്ടുവട്ടവും ലക്ഷ്യം തെറ്റി. അമേരിക്കയുടെ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ വച്ചായിരുന്നു ശ്രമം. അക്രമിയെ ജാക്സൺ പ്രതിരോധിച്ചു. പിന്നീട് മാനസികനില തകരാറുള്ളയാളാണ് ഇയാൾ എന്ന് തെളിഞ്ഞു.
ആദ്യ വധം എബ്രഹാം ലിങ്കന്റേത്
1865 ഏപ്രിൽ14ന് വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയേറ്ററിൽ വച്ചാണ് ലിങ്കനെതിരെ വധശ്രമം ഉണ്ടായത്. ജോൺ വിൽകിസ് ബൂത്ത് എന്ന നടനാണ് നാടകം കണ്ടുകൊണ്ടിരുന്ന പ്രസിഡന്റ് എബ്രഹാം ലിങ്കന് പിന്നിൽ നിന്ന് വെടിവച്ചത്. പിറ്റേന്ന് പുലർച്ചെ 7.22ന് ലിങ്കൺ അന്തരിച്ചു.
ജെയിംസ് എ ഗാർഫീൽഡ്
വാഷിംഗ്ടൺ ഡി.സിയിലെ ബാൾട്ടിമോർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് അമേരിക്കൻ പ്രസിഡന്റായ ജെയിംസ് എ ഗാർഫീൽഡിന് വെടിയേറ്റത്. 1881 ജൂലായ് രണ്ടിനാണ് സംഭവമുണ്ടായത്. അഭിഭാഷകനും എഴുത്തുകാരനുമായ ചാൾസ് ജെ ഗ്വിട്ടാവുവാണ് വെടിവച്ചത്. ഗാർഫീൽഡ് പ്രസിഡന്റാകാൻ പിന്തുണ നൽകിയ തനിക്ക് ഒരു ജനപ്രതിനിധി ആകാൻ കഴിയാത്തതാണ് ചാൾസ് ഗ്വിട്ടാവുവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. കേസിൽ ഉടനടി പിടിക്കപ്പെട്ട ചാൾസിനെ 1882 ജൂൺ 30ന് തൂക്കിലേറ്റി.
വില്യം മകിൻസ്ലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂയോർക്കിലെ ബഫലോയിൽ വച്ച് 1901സെപ്തംബർ ആറിനാണ് മകിൻസ്ലിയെ വധിക്കാൻ ശ്രമിച്ചത്. ലിയോൺ കോൾഗോസ് എന്ന അരാജകവാദി ഒരു കർചീഫിനടിയിൽ തോക്കുമായി അടുത്തെത്തി രണ്ട് തവണ മകിൻസ്ലിയ്ക്ക് നേരെ വെടിവച്ചു. എട്ട് ദിവസത്തിന് ശേഷം സെപ്തംബർ 14ന് മകിൻസ്ലി മരണത്തിന് കീഴടങ്ങി.
കൊലയാളിയെ അപ്പോൾതന്നെ ചുറ്റുമുള്ളവർ കീഴ്പ്പെടുത്തി. വിചാരണയ്ക്ക് ശേഷം ഒക്ടോബർ 29ന് ഇലക്ട്രിക് കസേരയിലിരുത്തി ലിയോൺ കോൾഗോസിന് വധശിക്ഷ നടപ്പാക്കി. വില്യം മകിൻസ്ലിയുടെ മരണത്തോടെയാണ് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റുമാരെയും മുൻ പ്രസിഡന്റുമാരെയും സംരക്ഷിക്കാൻ യു എസ് സീക്രട്ട് സർവീസിനെ ചുമതലപ്പെടുത്തിയത്.
ജോൺ എഫ് കെന്നഡി
ഏറ്റവും അവസാനമായി കൊല്ലപ്പെട്ട പ്രസിഡന്റാണ് ജോൺ എഫ് കെന്നഡി. 1963 നവംബർ 22 വെള്ളിയാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് കെന്നഡിയ്ക്ക് വെടിയേറ്റത്. ലീ ഹാർവി ഓസ്വാൾഡ് എന്ന അമേരിക്കൻ സൈനികനാണ് വധത്തിന് പിന്നിൽ. ലീ വെടിവച്ചതിൽ ഒന്ന് കെന്നഡിയുടെ പുറത്ത് കൊണ്ടു മറ്റൊന്ന് തലയിലാണ് കൊണ്ടത്.
സംഭവസമയത്ത് പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ പത്നി ജാക്വിലിൻ, ടെക്സാസ് ഗവർണർ ജോൺ കൊണാലി, കൊണാലിയുടെ ഭാര്യ നെല്ലി എന്നിവരുണ്ടായിരുന്നു. ജോൺ കൊണാലിയ്ക്കും വെടിയേറ്റിരുന്നു.
കഴിഞ്ഞ ദിവസം ട്രംപിന് നേരെ വധശ്രമം നടത്തിയ റയാൻ വെസ്ലി റൗത്ത് കടുത്ത ട്രംപ് വിമർശകനാണ്. യുക്രെയിൻ അനുകൂലിയായ ഇയാൾ യുക്രെയിനിൽ പോകാനും രാജ്യത്തിനായി ജീവൻ നൽകാനും തയ്യാറാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഏ കെ 47 തോക്കുമായാണ് ഇയാൾ ട്രംപിനെ വധിക്കാൻ ശ്രമിച്ചത്. 58കാരനായ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.