തിരുവനന്തപുരം: അന്തരിച്ച ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ (38) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക.
കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിരദേവിയുടെയും മകളാണ് രശ്മി. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഒഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫറാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ വീട്ടിലെത്തിയതായിരുന്നു രശ്മി. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]