കൊൽക്കത്ത: രോഗിയായ മകനോടൊപ്പം ആശുപത്രി കിടക്കയിൽ ഉറങ്ങുകയായിരുന്ന 26കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് (ഐസിഎച്ച്) സംഭവമുണ്ടായത്. ആശുപത്രിയിലെ വാർഡ് ബോയിയായ തനയ് പാലാണ്(26) അറസ്റ്റിലായത്. പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് സംഭവം.
പ്രതി വാർഡിലേക്ക് പ്രവേശിക്കുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പാലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ വിമർശനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഐടി സെൽ മേധാവിയും പാർട്ടിയുടെ സംസ്ഥാന നേതാവുമായ അമിത് മാളവ്യ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എക്സിലൂടെയായിരുന്നു വിമർശനം. പശ്ചിമബംഗാളിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അമിത് മാളവ്യ വ്യക്തമാക്കി.
West Bengal run Govt hospitals remain unsafe for women.
After the brutal rape and murder of a young woman doctor at RG Kar Medical College & Hospital, a 26-year-old woman is now molested at the Kolkata Institute of Child Health.
The victim was molested by a health worker, when… pic.twitter.com/cDvfXzs2bn
— Amit Malviya (@amitmalviya) September 15, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലും നഴ്സും പീഡനത്തിനിരയായി. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലേക്ക് സ്ട്രെച്ചറിൽ കൊണ്ടുവന്ന രോഗിക്ക് ട്രിപ്പ് നൽകുന്നതിനിടെയായിരുന്നു പീഡനം. ഇതോടെ നഴ്സ് നിലവിളിച്ച് ആൾക്കാരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്തിടെ കൊൽക്കത്തയിലെ കസ്ബയിൽ ഓടുന്ന ബസിൽ സഹയാത്രികൻ യുവതിയെ പീഡിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി നിലവിളിക്കുകയും തുടർന്ന് മറ്റുളള യാത്രക്കാർ പ്രതിയെ പിടികൂടി മർദ്ദിച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.