ആഗ്ര: വിവാഹം കഴിഞ്ഞിട്ട് 40 ദിവസം വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭർത്താവ് കുളിക്കില്ലെന്നതാണ് യുവതിയുടെ ആവശ്യത്തിന് പിന്നിൽ. മാസത്തിൽ രണ്ട് തവണ മാത്രമാണ് ഭർത്താവ് കുളിക്കുന്നത്. അതിനാൽ ശരീരത്തിൽ നിന്നുള്ള ദുർഗന്ധം അസഹ്യമാണെന്നും യുവതി പരാതിയിൽ വിശദമാക്കുന്നത്.
ആഗ്രയിലെ കൌൺസിലിംഗ് സെന്ററിലാണ് യുവതി സഹായം തേടി എത്തിയത്. വ്യക്തി ശുചിത്വം അൽപം പോലുമില്ലാത്ത ആൾക്കൊപ്പം താമസിക്കാൻ പറ്റില്ലെന്നാണ് യുവതി വിശജമാക്കുന്നത്. ഇരുവരേയും രമ്യതയിൽ എത്തിക്കാനാവുമോയെന്ന ശ്രമത്തിന്റെ ഭാഗമായി യുവതിയുടെ ഭർത്താവിനെ സമീപിച്ച കൌൺസിലിംഗ് കേന്ദ്രത്തിലെ ജീവനക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു യുവാവിന്റെ മറുപടി.
സാധാരണ നിലയിൽ മാസത്തിൽ രണ്ട് തവണ മാത്രമാണ് കുളിക്കാറുള്ളതെന്നും മാസത്തിൽ ഒരു തവണ ശരീരത്തിൽ ഗംഗാജലം തളിക്കാറാണ് പതിവെന്നുമാണ് യുവാവ് പറയുന്നത്. ദുർഗന്ധത്തേക്കുറിച്ച് യുവതി നിരന്തരം പരാതിപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാസം ആറ് തവണ താൻ കുളിച്ചതായാണ് യുവാവ് പ്രതികരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ആരു ആഴ്ച പിന്നിടും മുൻപ് ഇക്കാര്യത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. ഇതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]