കാസർകോട്: കാസർകോട് മടിക്കൈ പൂത്തക്കാലിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാൽ (16) എന്നിവരെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം വിജയൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
100 ദിനം, 3 ലക്ഷം കോടി രൂപയുടെ വികസനമെന്ന് അവകാശവാദം; നേട്ടങ്ങളും ഇനിയുള്ള ലക്ഷ്യവും വ്യക്തമാക്കി മോദി സർക്കാർ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]