
ബെൻഹർ ഫിലിംസിന്റെ ബാനറിൽ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തിരുവോണ ദിനത്തിൽ പുറത്തിറക്കി.”പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര” എന്നു പേരിട്ട ചിത്രത്തിന്റെ രചനയും നിർമ്മാണവും ബിജു ആന്റണിയാണ്.
സൈജു കുറുപ്പ് നായകനായി എത്തിയ “പാപ്പച്ചൻ ഒളിവിലാണ് “എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഭവിക്കുമെങ്കിൽ ഒറ്റ ദിവസം കൊണ്ടും അല്ലെങ്കിൽ നൂറ്റാണ്ടുകളോളം മുറുകി മുറുകി കുരുക്കാവുന്ന സാമൂഹിക വ്യവസ്ഥയാണ് സിനിമയുടെ ഇതിവൃത്തം.
നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന “പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര”യുടെ കഥാഗതി നർമ്മത്തിൽ ചാലിച്ചാണ് നവാഗതനായ തിരക്കഥാകൃത്ത് ബിജു ആന്റണി ഒരുക്കുന്നത്. ഛായാഗ്രഹണം റോജോ തോമസ്.
സംഗീതം ശങ്കർ ശർമ. ചിത്ര സംയോജനം സൂരജ് ഇ.
എസ്. നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ മനോജ് കെ യു, പ്രയാഗ മാർട്ടിൻ,പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, റഹ്മാൻ കലാഭവൻ, മുത്തുമണി, ജെയിംസ് ഏലിയ,ഗീതി സംഗീത,ലീലാ സാംസൺ, പ്രമോദ് വെളിയനാട്,സജിൻ, രാജേഷ് ശർമ്മ, ഷിനു ശ്യാമളൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ. കലാസംവിധാനം സൂരജ് കുറവിലങ്ങാട്.
വസത്രാലങ്കാരം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് മനോജ് കിരൺ.
പ്രോജക്ട് ഡിസൈനർ ഷംനാസ് എം.അഷ്റഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാബിൽ അസീസ്.
അസോസിയേറ്റ് ഡയറക്ടർ ശരൺ രാജ്. സ്റ്റിൽസ് അജീഷ് സുഗന്ധൻ .
പി ആർ ഓ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ റോസ്മേരി ലില്ലു.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]