
.news-body p a {width: auto;float: none;}
ന്യൂഡൽഹി : ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മൂന്നാംദിവസവും ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു.
പൂഞ്ചിലും കത്വയിലുമാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ . പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സ്ഥലത്ത് വൈകിട്ടും ഏറ്റുമുട്ടൽ തുടർന്നു. വൈകിട്ട് കത്വയിലും ഏറ്റുമുട്ടലുണ്ടായി. കത്വയിൽ ബനി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെല കമാൻഡർമാരിൽ ഒരാളാണെന്നും റിപ്പോർട്ടുണ്ട്.. ബുധനാഴ്ചയാണ് ജമ്മുകാശ്മീരിലെ ആദ്യ ഘട്ടവോട്ടിംഗ് നടക്കുന്നത്. അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം മൂന്നു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ് റിപ്പോർട്ട്.